Kannur airport inauguration

*ഉദ്‌ഘാടന ദിവസം ആഭ്യന്തര സർവീസുമായി ഗോ എയർ*

Posted By: admin 0 കണ്ണൂർ വിമാനത്താവളം




കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉദ്ഘാടന ദിവസം ആഭ്യന്തര സര്‍വിസും. ഡിസംബര്‍ ഒന്‍പതിനു പ്രവര്‍ത്തനം തുടങ്ങുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്നേ ദിവസം സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയറാണു പ്രത്യേക സര്‍വിസ് നടത്തുന്നത്.

ഒന്‍പതിനു രാവിലെ 11.20ന് ബംഗളൂരുവില്‍ നിന്നു പുറപ്പെടുന്ന വിമാനം ഉച്ചയ്ക്കു 12.20ന് കണ്ണൂരില്‍ എത്തും. അന്നു വൈകിട്ട് മൂന്നിന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് 4.15ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് വിമാനം ബംഗളൂരുവിലേക്ക് തിരിക്കും. ബംഗളൂരു-കണ്ണൂര്‍ യാത്രയ്ക്ക് 2,013 രൂപ സാധാരണ നിരക്കിലാണു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 2,460 രൂപയാണു ഫഌക്‌സി നിരക്ക്. തിരുവനന്തപുരത്തേക്ക് 2,948 രൂപയാണു സാധാരണ നിരക്ക്. 3,395 രൂപയാണു ഫഌക്‌സി നിരക്ക്. ഗോ എയര്‍ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കിങും ഇന്നലെ ആരംഭിച്ചു..

എന്നാല്‍ മറ്റു ദിവസങ്ങളിലെ സര്‍വിസിനു ഗോ എയര്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല.
ആഭ്യന്തര സര്‍വിസിനു ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതി ലഭിച്ച സാഹചര്യത്തിലാണു ബുക്കിങ് ആരംഭിച്ചത്.
കണ്ണൂരില്‍ നിന്നു ആഭ്യന്തര വിമാന സര്‍വിസ് തുടങ്ങുന്ന ആദ്യ വിമാനക്കമ്പനിയാണു ഗോ എയര്‍. ഇവിടെ നിന്നും രാജ്യാന്തര സര്‍വിസിനും ഗോ എയറിനു പദ്ധതിയുണ്ട്.
ദോഹ, മസ്‌കത്ത്, ദമാം എന്നിവിടങ്ങളിലേക്കു രാജ്യാന്തര സര്‍വിസ് തുടങ്ങിയേക്കും. വൈകാതെ കുവൈത്തിലേക്കും സര്‍വിസ് തുടങ്ങുമെന്നു ഗോ എയര്‍ പ്രതിനിധി അറിയിച്ചു.


ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കു ആഭ്യന്തര സര്‍വിസ് നടത്താനും ഗോ എയര്‍ അപേക്ഷിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസമായ ഒന്‍പതിന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണു രാജ്യാന്തര സര്‍വിസ് നടത്തുക. അന്നുരാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണു ആദ്യ വിമാനം ഫഌഗ് ഓഫ് ചെയ്യുക

Comments