മസ്കത്തിലുള്ളവർക് സന്തോഷവാർത്ത*

✈✈✈✈✈👇👇👇✈✈

11th December 2018
*മസ്കത്തിലുള്ളവർക് സന്തോഷവാർത്ത*

*ഗോ എയറിന് മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി; ചെന്നൈ സര്‍വീസ് ഇന്നുമുതല്‍*

Posted By: web desk 0


നാട്ടില്‍ സ്വന്തമായി വിമാനത്താവളം ലഭിച്ചതിന്റെ ആവേശത്തിന് ഒട്ടും കുറവു ചോരാതെ കണ്ണൂരുകാര്‍. സൗദിയില്‍ നിന്ന് ഐ.എക്‌സ്. 722 എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനം പറന്നിറങ്ങിയപ്പോള്‍ ബന്ധുക്കളെ സ്വീകരിക്കാനെത്തിയവരുടെ മുഖത്ത് ആഹ്‌ളാദം തിരതല്ലി. 180 യാത്രക്കാരുമായി രാവിലെ എട്ടുമണിക്ക് സൗദിയില്‍നിന്നുള്ള ആദ്യവിമാനമെത്തിയപ്പോള്‍ ശിങ്കാരിമേളത്തിന്റെയും തെയ്യങ്ങളുടെയും അകമ്ബടിയോടെ മധുരം നല്‍കിയാണ് യാത്രക്കാരെ വരവേറ്റത്. കണ്ണൂര്‍ ജില്ലക്കാരുടെ റിയാദിലെ കൂട്ടായ്മയായ കിയോസിന്റെ (കണ്ണൂര്‍ എക്‌സ് പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ) നേതൃത്വത്തിലായിരുന്നു സ്വീകരണം.ചെയര്‍മാന്‍ സൂരജ് പാണയിന്റെ നേതൃത്വത്തില്‍ മുപ്പതോളം ഭാരവാഹികള്‍ സംഘത്തിലുണ്ടായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഒ.കെ.ബിനീഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. രാവിലെ ഒന്‍പതിന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം വൈകീട്ട് ആറോടെ തിരിച്ചെത്തി. രാത്രി 8.20ന് ദോഹയിലേക്കും സര്‍വീസുണ്ടായിരുന്നു.

ഗോ എയറിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതിനല്‍കി. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് അനുമതി. ഈ മാസവും അടുത്ത മാസവുമായി സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും സര്‍വീസ്
സര്‍വീസ് നടത്താന്‍ ഗോ എയര്‍ അനുമതി തേടിയെങ്കിലും തത്കാലം അനുമതി കിട്ടിയിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും തിരിച്ചും ഗോ എയര്‍ സര്‍വീസ് നടത്തി. ചെന്നൈ സര്‍വീസ് ഇന്നാരംഭിക്കും.

Comments