ഫെബ്രുവരിമുതൽ ഡൽഹി-കണ്ണൂർ വിമാനം_*
. 🏖💎🏖💎🏖💎🏖💎🏖
💎 🔮 *_mattannur🦅VISION_* 🔮 💎
🏖0⃣5⃣/ 1⃣2⃣/ 1⃣8⃣ 🏖
💎💎💎 *_ബുധൻ_* 💎💎💎
*_✈ഫെബ്രുവരിമുതൽ ഡൽഹി-കണ്ണൂർ വിമാനം_*
ന്യൂഡൽഹി: കണ്ണൂർ-ഡൽഹി വിമാനസർവീസ് ഫെബ്രുവരിയിൽ തുടങ്ങും. ന്യൂഡൽഹിയിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള ഹിൻഡൻ വ്യോമതാവളത്തിൽനിന്നാണ് കേന്ദ്ര സർക്കാരിന്റെ 'ഉഡാൻ' പദ്ധതിപ്രകാരം സർവീസ് തുടങ്ങുക. ഇൻഡിഗോയാണ് സർവീസ് നടത്തുകയെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗികതീരുമാനം വൈകാതെ പുറത്തുവരും. ഇതോടെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവയ്ക്കുപുറമേ ഡൽഹിയിലേക്കുകൂടി കണ്ണൂരിൽനിന്ന് വിമാനമാർഗം എത്താം. ഗോ എയറാണ് മറ്റു നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നത്. അടുത്തയാഴ്ചയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം. യു.പി.യിലെ ഗാസിയാബാദിലുള്ള ഹിൻഡൻ താവളത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) 45.2 കോടി രൂപ മുടക്കി സിവിൽ ടെർമിനൽ നിർമിക്കുന്നുണ്ട്. ഇത് ഫെബ്രുവരി മധ്യത്തോടെ പൂർത്തിയാകും. ഇതിനുശേഷമാകും കണ്ണൂരടക്കമുള്ള നഗരങ്ങളിലേക്ക് സർവീസ് തുടങ്ങുക. 3500 ചതുരശ്ര മീറ്ററിൽ ആധുനിക സംവിധാനങ്ങളോടെയാണ് ഹിൻഡണിലെ സിവിൽ ടെർമിനൽ. മണിക്കൂറിൽ 300 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഇവിടെയുണ്ടാകും. വ്യോമസേനയുടെ എയർ ട്രാഫിക് കൺട്രോളിൽ (എ.ടി.സി.)നിന്നാണ് ഹിൻഡണിൽനിന്നുള്ള വിമാനങ്ങളെ നിയന്ത്രിക്കുക. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്കുകാരണം പുതിയ പ്രാദേശിക സർവീസുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഇവിടത്തെ നാലാമത്തെ റൺവേയുടെയും ടെർമിനൽ ഒന്നിന്റെയും വികസനം പൂർത്തിയാകുന്നതുവരെ ഹിൻഡനിൽനിന്നുള്ള സർവീസ് തുടരും. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാൻ മൂന്നുമുതൽ നാലുവരെ വർഷങ്ങൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഉഡാൻ' സർവീസുകൾക്കുപുറമേ 80 സീറ്റുകളിൽ താഴെയുള്ള സ്വകാര്യ വിമാനങ്ങളെയും ഹിൻഡനിലേക്ക് മാറ്റാൻ നീക്കമുണ്ട്. നിലവിൽ ഡൽഹിയിൽനിന്നാണ് ഇവയുടെ സർവീസ്. 67 വിമാനങ്ങളാണ് ഡൽഹി വിമാനത്താവളത്തിലെ മൂന്നു റൺവേകളുടെയും ആകെ ശേഷി. ഏറ്റവുമൊടുവിൽ 2010-ലാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വികസനപ്രവർത്തനം നടത്തിയത്. അന്നാണ് പുതിയ ടെർമിനലും നാലാമത്തെ റൺവേയും ആരംഭിച്ചത്. ലഖ്നൗ-ഹിൻഡൻ-കൊൽക്കത്ത-ജോർഹാട്ട്, ഹിൻഡൻ-ഭോപാൽ-ഒസാർ (നാസിക്), ഹിൻഡൻ-ജൈസാൽമേർ-ഉദയ്പുർ, ഹിൻഡൻ-ഗൊരഖ്പുർ-അലഹാബാദ്, ഹിൻഡൻ-അലഹാബാദ്-കൊൽക്കത്ത, ഹിൻഡൻ-കണ്ണൂർ, ഒസാർ (നാസിക്)-ഹിൻഡൻ, തിരുപ്പതി-ഹുബള്ളി-ഹിൻഡൻ എന്നിവയാണ് ആദ്യഘട്ടത്തിലുള്ള 'ഉഡാൻ' സർവീസുകൾ. ഇവയിൽ ഭൂരിഭാഗം സർവീസുകളും ഇൻഡിഗോയാണ് നടത്തുക.
_🔹mttannur VɪSɪOɴ 🔹_
*_••┈•✿❁❁♡♡♡❁❁✿ •┈••_*

Comments
Post a Comment