യാത്രക്കാരില്ല; കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള മൂന്ന് വിദേശ സർവീസുകൾ നിർത്തുന്നു_*
*_✈യാത്രക്കാരില്ല; കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള മൂന്ന് വിദേശ സർവീസുകൾ നിർത്തുന്നു_*
യാത്രക്കാർ കുറഞ്ഞതോടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള മൂന്ന് വിദേശ സർവീസുകൾ നിർത്തുന്നു. ജെറ്റ് എയർവെയ്‌സിന്റെ ദോഹ സർവീസ് ജനുവരി ഒന്നിന് നിർത്തും. ഇത്തിഹാദ് എയറിന്റെ അബുദാബി സർവീസും ഒമാൻ എയർവെയ്‌സിന്റെ മസ്‌കത്ത് സർവീസും ഉടൻ പിൻവലിക്കും.
പ്രധാനമായും ഉംറ തീർഥാടകരെ ലക്ഷ്യമിട്ടായിരുന്നു ഈ സർവീസുകൾ നടത്തിയിരുന്നത്. സൗദിയുടെ വലിയ വിമാനം കരിപ്പൂരിലേക്ക് ജിദ്ദയിൽനിന്ന് നേരിട്ട് സർവീസ് ആരംഭിച്ചതോടെ തീർഥാടകർ ഈ വിമാനത്തെ യാത്രക്ക് ഉപയോഗിച്ച് തുടങ്ങി. യാത്രക്കാർ കുറഞ്ഞതാണ് സർവീസ് പിൻവലിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
ഇത്തിഹാദ് എയർലൈൻസ് കരിപ്പൂരിൽനിന്ന് ദിവസവും മൂന്ന് സർവീസ് നടത്തിയിരുന്നു. ഇതിൽ 8.30നുള്ള സർവീസാണ് നിർത്തിയത്. ജെറ്റ് എയർ മുബൈയിലേക്കുള്ള ആഭ്യന്തര സർവീസ് നിലനിർത്തിയിട്ടുണ്ട്. ഒമാൻ എയർ കരിപ്പൂരിൽനിന്ന് മസ്‌കറ്റിലേക്ക് മാത്രമാണ് സർവീസ് നടത്തുന്നത്.
Comments
Post a Comment