ഹജ്ജ് അപേക്ഷാ സമർപ്പണം മറ്റന്നാൾ വരെ മാത്രം !*

*ഹജ്ജ് അപേക്ഷാ സമർപ്പണം മറ്റന്നാൾ വരെ മാത്രം !*
*╚═════ ❈ ﷽ ❈ ═════╝*

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2019 വർഷത്തേക്കുള്ള ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഡിസംബർ 12 ന് അവസാനിക്കുകയാണ്. അപേക്ഷകർ കുറവായതിനാൽ അവസാനതീയതി നീട്ടിയിരുന്നു. ഇനിയും അപേക്ഷിക്കാത്തവർ എത്രയും വേഗം അവസരം ഉപയോഗപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു.

*അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്:-*

1. കവര്‍ ലീഡറുടെ മേല്‍വിലാസമെഴുതിയതും നിശ്ചിത തുകയുടെ പോസ്റ്റല്‍ സ്റ്റാമ്പ് ഒട്ടിച്ചതുമായ ഒരു കവര്‍

2. സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ടിന്‍റെ ഫോട്ടോകോപ്പി. (റിസര്‍വ് 70+ വയസ്സുകാരും, പാസ്പോര്‍ട്ടിന്‍റെ കോപ്പി കൂടാതെ ഒറിജിനല്‍ കൂടി സമര്‍പ്പിക്കണം)

3. ബാങ്ക് പാസ്ബുക്കിന്‍റെ കോപ്പി. (NRI  അക്കൗണ്ട് പാടില്ല).

4. 300 രൂപ അപേക്ഷ ഫീസ് അടച്ചതിന്‍റെ ഒറിജിനല്‍ പേ-ഇന്‍ സ്ലിപ്പ്.

അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ഹജ്ജ് അപേക്ഷ-2019 എന്നും മൊത്തം അപേക്ഷകരുടെ എണ്ണവും കാറ്റഗറിയും (റിസര്‍വ് 70+/ ജനറല്‍) എഴുതേണ്ടതാണ്.

5. അപേക്ഷയില്‍ അപേക്ഷകന്‍റെ ഏറ്റവും പുതിയ 3.5 cm + 3.5 cm വലുപ്പമുള്ള വെളുത്ത പ്രതലത്തോടുകൂടിയ കളര്‍ ഫോട്ടോ (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളതും 70% മുഖം വരുന്നതും) പതിക്കേണ്ടതാണ്.

ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണെങ്കില്‍ താഴെ കൊടുത്തിട്ടുള്ള ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ നമ്പറിൽ സഹായം തേടാവുന്നതാണ്.

ഹജ്ജ് കമ്മിറ്റിക്ക് ഏജന്‍സികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല.
വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

*ജസിൽ തോട്ടത്തിക്കുളം*
ജില്ലാ ട്രെയിനർ
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി
*ഫോൺ : 9446607973*

Comments