സൗദി എംബസി അറ്റസ്റ്റേഷന്‍ ഇന്നുമുതല്‍ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാകും_




*_🇸🇦സൗദി എംബസി അറ്റസ്റ്റേഷന്‍ ഇന്നുമുതല്‍ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാകും_*



റിയാദ്: സൗദി എംബസി അറ്റസ്റ്റേഷന്‍ നോര്‍ക്ക റൂട്ട്‌സ് വഴിയാക്കി. കേരളത്തില്‍ നിന്ന് സൗദിയിലേക്ക് പോകുന്ന ഉദ്യോഗാര്‍ഥികള്‍ക്കായുള്ള സൗദി എംബസി അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ഇന്നുമുതല്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഓഫീസുകള്‍ വഴി ലഭ്യമാകുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്, റീജ്യണല്‍ ഓഫീസുകള്‍ വഴിയാണ് സൗദി എംബസി അറ്റസ്റ്റേഷന്‍ സേവനം ഇന്നു മുതല്‍ ലഭ്യമാകുക.
ഒരു സര്‍ട്ടിഫിക്കറ്റിന് 3500 രൂപയാണ് അറ്റസ്റ്റേഷന്‍ ഫീസായി ഈടാക്കുന്നത്. ഇതോടൊപ്പം അതാത് സര്‍വ്വകലാശാലകളുടെ പരിശോധനാ ഫീസും നോര്‍ക്കയുടെ സര്‍വീസ് ചാര്‍ജും ഈടാക്കും.

കേരളത്തിലെ സര്‍വ്വകലാശാലകളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളാണ് നോര്‍ക്ക വഴി അറ്റസ്റ്റ് ചെയ്യുന്നത്. നിലവില്‍ അറ്റസ്റ്റേഷന് വേണ്ടി ഉദ്യോഗാര്‍ത്ഥികള്‍ സ്വകാര്യ ഏജന്‍സികളെയോ സൗദി എംബസിയെയോ സമീപിക്കണമായിരുന്നു. അറ്റസ്റ്റേഷന്‍ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാകുന്നതോടെ ഇനി കുറഞ്ഞ ചിലവിലും കൂടുതല്‍ വേഗത്തിലും അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കയുടെ www.norkaroots.net എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
       
          _

Comments