പനിയും ചുമയും: ഒറ്റമൂലികൾ
*ഇപ്പോൾ പനിയും, ചുമയും പടർന്നു പിടിച്ചിരിക്കുകയാണല്ലോ..*
ഒട്ടുമിക്ക ആളുകളും ചെറിയ ചില ശാരീരിക ബുദ്ധിമുട്ടുകൾക്കു പോലും മരുന്നുവാങ്ങി കഴിക്കാൻ മടിയില്ലാത്തവരാണ്. ചെറിയ ചില രോഗങ്ങൾ പോലും വലിയ അസുഖങ്ങളുടെ സൂചനയായിരിക്കുമോ എന്ന ആശങ്കയാണ് പലർക്കും. പനിയുടെ ഭാഗമായല്ലെങ്കിലുചുമയ്ക്ക് മെഡിക്കൽ ഷോപ്പിൽ നിന്നോ മറ്റോ വാങ്ങി സ്വയം ചികിത്സ നടത്താനും ചിലർ മടിക്കില്ല. ശ്വാസകോശത്തിന്റെ പൊടുന്നനെയുള്ള ചുരുങ്ങലാണ് ചുമ. ഇത് അന്യപദാര്‍ത്ഥങ്ങള്‍ ശ്വാസകോശത്തില്‍ നിന്ന് പുറന്തള്ളാനായി ശരീരം തന്നെ നടത്തി വരുന്ന ഒരു പ്രക്രിയയാണ്.
പനിയുള്ളപ്പോൾ ശ്വാസനാളിയിലും മറ്റും ഉള്ള ജലാംശം പുറന്തള്ളാനാണ് സാധാരണ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുക. എന്നാൽ പനിയുടെ അനുബന്ധമായി ചുമ വന്നാൽ അത് വളരെ കാലം പഴകാതെ നോക്കണം. പഴകിയ ചുമയാണെങ്കിൽ മരുന്നു വാങ്ങാം. എന്നാൽ അങ്ങനെ അല്ലെങ്കിലോ. ശരീരത്തിനു പിന്നീട് ദോഷമായേക്കാവുന്ന വില കൂടിയ മരുന്നുകളൊന്നും വാങ്ങിക്കഴിക്കേണ്ട ആവശ്യമില്ല.
ചുമയ്ക്കുള്ള പരിഹാരം വീട്ടില്‍ തന്നെ ചുമയ്ക്ക് ശമനം നല്‍കുന്ന ഔഷധങ്ങള്‍ ഉണ്ടാക്കാം:
*ചുമയ്‌ക്കുള്ള ഒറ്റമൂലികൾ*
------------------------------------------------
സവാള ഗ്രേറ്റ് ചെയ്്ത് പിഴിഞ്ഞ ജ്യൂസില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തിളപ്പിക്കുക. തീയില്‍ നിന്നും മാറ്റി വച്ച ശേഷം ഇതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം.
തൊണ്ടകാറിയുള്ള ചുമയ്ക്ക് ചൂടുവെള്ളമല്ലെങ്കില്‍ ചൂടു സൂപ്പു കുടിയ്ക്കുന്നതും ചുമയില്‍ നിന്നും താല്‍ക്കാലികമായി ആശ്വാസം നല്‍കും.
തുളസി ചുമ മാറാനുള്ള നല്ലൊന്നാന്തരം മാര്‍ഗമാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ഇട്ട് തിളപ്പിക്കുക. ഇത് ഊറ്റിയെടുത്ത് കുടിക്കാം. ദിവസം രണ്ടു നേരം ഇത് കുടിക്കുന്നത് ചുമക്ക് ശമനം നല്‍കും.
അത്‌പോലെ അല്‍പ്പം തേനും നാരങ്ങ നീരും സ്ഥിരമായി കഴിച്ചാല്‍ മാത്രം മതി. ചുമ വേഗം തന്നെ മാറിക്കൊള്ളും.
കല്‍ക്കണ്ടവും കുരുമുളക് പൊടിയും പൊടിച്ച് മിശ്രിതപ്പെടുത്തിയത് ഒരു സ്പൂണ്‍ വീതം കഴിക്കുന്നത് ചുമയുടെ ആധിക്യം കുറയ്ക്കും.
ഒരു നുള്ള് അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ച് തിന്നാല്‍ സാധാരണ ചുമക്ക് ആശാസം കിട്ടും.
തുളസിയില, കുരുമുളക് ഇവ ചതച്ചു തേനില്‍ചാലിച്ചു നല്‍കിയാല്‍ കുട്ടികളിലെ ചുമ മാറും.
ചെറിയ ഉള്ളി, കല്‍ക്കണ്ടം എന്നിവ ചേര്‍ത്ത് ചതച്ച് അതിന്റെ നീര് കുടിച്ചാല്‍ ചുമ കുറയും.
പെര്‍ഫ്യുമുകള്‍, പുക തുടങ്ങിയവയെല്ലാം അലര്‍ജിയുള്ളവരില്‍ ചുമയ്ക്കു കാരണമാകും. ഇവയില്‍ നിന്നും അകലം പാലിയ്ക്കുന്നതു ഗുണം നല്‍കും. ചന്ദനത്തിരിയുടെ ഗന്ധം പോലും ഇത്തരക്കാര്‍ക്കു ദോഷം ചെയ്‌തേക്കും. ഇത് സൂക്ഷിക്കുക.
സാധാരണ ജലദോഷം, വൈറല്‍ പനി, ഇന്‍ഫ്ലുവെന്‍സാ, ജലദോഷം, അക്യൂട്ട് ബ്രോങ്കൈറ്റിസ് ന്യൂമോണിയ, സൈനുസൈറ്റിസ്, ടോണ്‍സിലൈറ്റിസ് എന്നിവയുടെ ഭാഗമായും ചുമയുണ്ടാവാം. ഒറ്റമൂലി ഫലം നൽകിയില്ലെങ്കിൽ അത്തരം ചുമ സൂക്ഷിക്കണം.
🇳🇪🇼🇸 2⃣4⃣✖7⃣

Comments
Post a Comment