സെൽഫിയെടുത്ത് ഹജ്ജ് നശിപ്പിക്കരുതേ,
🤳 ഇഹ്റാമിലെ സെൽഫി🤳*
❓❓❓❓❓❓
*‼മക്കയുടെ ചുറ്റിൽ നടക്കുന്നതും, ഹജറുല്‍ അസ്‌വദ് മുത്തുന്നതും, സഫ മര്‍വ കുന്നുകളില്‍ നില്‍ക്കുന്നതും, എല്ലാം ഫോൺ ക്യാമറകൾ ഉപയോഗിച്ച് പകര്‍ത്തുന്നത് ഇന്ന് നിത്യകാഴ്ചയാണ്. പണ്ഡിതന്മാരുടെയും മറ്റുള്ളവരുടെയും വിമര്‍ശനങ്ങളും അതൃപ്തിയുമെല്ലാം അവഗണിച്ച്, ചില ഹാജിമാർക്കും സെല്‍ഫി ജ്വരം ബാധിച്ചിരിക്കുന്നു...‼*
✍🏼മസ്ജിദുല്‍ ഹറമിനെ പശ്ചാത്തലമാക്കി സെല്‍ഫി എടുക്കുകയും ശേഷം ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ആഘോഷിക്കുകയും കേവല പൊങ്ങച്ച പ്രകടനത്തിനു വേണ്ടി ഇബാദത്തിന്റെ വില നശിപ്പിക്കുകയും ചെയ്യുന്നവരാണ് ഇന്ന് പല ഹാജിമാരും...
📹 മക്കയിലെയും മദീനയിലെയും ഓരോ ചലനങ്ങളും പകര്‍ത്താനും അവ ഷെയര്‍ ചെയ്യാനുമുള്ള തിടുക്കമാണ് ഇന്ന് പലർക്കും. ഇത്തരം പ്രവൃത്തികള്‍ ആരാധന കര്‍മ്മങ്ങളിലൂടെ ലഭിക്കുന്ന യഥാര്‍ത്ഥ അനുഭൂതിയെയും ഫലങ്ങളെയും ബാധിക്കുമെന്ന് പണ്ഡിതന്മാര്‍ ചൂണ്ടികാണിക്കുന്നു. പ്രത്യേകിച്ച് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍വ്വഹിക്കുന്ന ഹജ്ജ് ഉംറ പോലുള്ള കര്‍മ്മങ്ങളില്‍...
📚 ഹജ്ജിലും ഉംറയിലും ഇത്തരം പ്രവൃത്തികള്‍ പാടില്ലെന്നത് തര്‍ക്കരഹിതമാണ്. പ്രവാചക സുന്നത്തിന് നിരക്കാത്തതും ഹജ്ജിന്റെയും ഉംറയുടെയും ഉദ്ദേശശുദ്ധിയെയും, അതിന്റെ ആത്മാവിനെയും, പൂര്‍ണ്ണതയെയും ബാധിക്കുന്നതുമാണത്. നബി ﷺ ഹജ്ജിന്റെ വേളയില്‍ പ്രാര്‍ത്ഥിച്ചത് : 'മേനിപറച്ചിലും, പ്രകടനപരതയുമില്ലാത്ത ഒരു ഹജ്ജ് നിര്‍വ്വഹിക്കാന്‍ തുണക്കണേ' എന്നായിരുന്നു.
🍃 നബി ﷺ ഹജ്ജില്‍ പ്രവേശിക്കുമ്പോള്‍ പറഞ്ഞു: രിയാഅും (പ്രകടനപരത) പ്രശസ്തിയില്ലാത്തതുമായ ഒരു ഹജ്ജാക്കി തരണമേ..! ഇഹ്‌റാമിന്റെ സന്ദര്‍ഭത്തിലാണ് ഈ പ്രാര്‍ത്ഥന നടത്തുന്നത്. ഇതിന് ശേഷമുള്ള ഓരോ പ്രവൃത്തിയും സ്വന്തം മനസ്സിനും വികാരത്തിനുമെതിരായ പ്രയത്‌നമാണ്. എന്നാല്‍ ഇന്ന് ഇഹ്‌റാം മുതല്‍ ഹാജിമാർ ഫോട്ടോ എടുക്കുകയാണ്. തുടര്‍ന്ന് ത്വവാഫിലും, അറഫയിലും, ജംറയിലും ഇത് തുടരുന്നു. ഫോട്ടോയെടുപ്പാണ് യാത്രയുടെ ഉദ്ദേശ്യമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍...
🍂 ഒരു ലക്ഷം റക്അത്തിന്റെ പ്രതിഫലമുള്ള ഹറമിലെ പള്ളിയില്‍ ഖുതുബ നടക്കുമ്പോള്‍ അത് വീഡിയോ ക്യാമറയില്‍
പകര്‍ത്താന്‍ വ്യഗ്രത കാണിക്കുന്ന ന്യൂ ജെന്‍ ഹാജിമാര്‍ക്ക് എവിടെന്ന് ഭയഭക്തി കിട്ടും..?
🌾 വലത് കൈ കൊടുക്കുന്ന സ്വദഖ ഇടത് കൈ അറിയരുതെന്ന് പഠിപ്പിച്ച ദീനിന്റെ അനുയായികളാണിന്ന് സെല്‍ഫിയും ഫെയ്‌സ്ബുക്കും ഫ്‌ളക്‌സ് ബോര്‍ഡുമായി നിറഞ്ഞു നില്‍ക്കുന്നത്...
🔥 ആളുകളെ കാണിക്കാൻ വേണ്ടി സൽകർമ്മങ്ങൾ ചെയ്യുന്നതിനെയാണ് രിയാഅ് അഥവാ ലോകമാന്യം എന്ന് പറയുന്നത്. ഈ കാലഘട്ടത്തിൽ മുസ്ലിമീങ്ങൾ തീരെ ശ്രദ്ധിക്കാത്ത ആരും ഗൗരവമായി എടുക്കാത്ത ശിർക്ക് കഴിഞ്ഞാൽ അല്ലാഹുﷻവിന്റെ അടുക്കൽ ഏറ്റവും വലിയ പാപമാണ് ലോകമാന്യം. ആളുകളെ കാണിക്കാൻ വേണ്ടി സുകൃതം ചെയ്യൽ കടുത്ത പാപമാണ്. അവർ അല്ലാഹുﷻവിന്റെ കോപത്തിന് വിധേയരാകും...
🌹 നബി ﷺ പറയുന്നു : പരലോകത്ത് അല്ലാഹു ﷻ ദാസന്മാർക്ക് അവരവരുടെ കർമ്മങ്ങളനുസരിച്ച് പ്രതിഫലം നല്കി കഴിഞ്ഞാൽ അവൻ രിയാഉകാരോട് പറയും : "നിങ്ങൾ ദുനിയാവിൽ ആരെ കാണിക്കാനാണോ കർമ്മങ്ങൾ ചെയ്തത് അവരെ സമീപിക്കുക. അവർക്ക് നിങ്ങളെ രക്ഷിക്കാനാകുമോ എന്ന് കാണാമല്ലോ..."
📜 ഗസ്സാലി ഇമാം തന്റെ ഇഹ്യാ ഉലൂമുദ്ധീനിൽ രിയാഇനെ കുറിച്ച് വിവരിക്കുന്നു : രിയാഅ് അഥവാ ലോകമാന്യം പലരൂപത്തിലും പ്രകടമാവും. പ്രധാനമായി അഞ്ചു രൂപത്തിലാണതുണ്ടാവുക. ശരീരം, വേഷം, വാക്ക്, പ്രവർത്തി, അനുയായികൾ തുടങ്ങിയവയിലാണത് പ്രകടമാവുക...
⚠️ ഇത്തരം പ്രവൃത്തികള്‍ ഹജ്ജിന്റെ ആത്മാവിനെ ചോര്‍ത്തും. മഖ്ബൂലും മബ്‌റൂറും ആയ ഹജ്ജും ഉംറയും നിറവേറ്റാന്‍ ഉദ്ദേശിക്കുന്നവര്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹജ്ജ് ഉംറ ഗ്രൂപ്പുകള്‍ തങ്ങളുടെ കീഴില്‍ വരുന്നവരെ ഉദ്‌ബോധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു.
*''☝🏼അല്ലാഹു അഅ്ലം☝🏼''*
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
*💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه💚*
Comments
Post a Comment