രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആപത്ത്_*

 🔮


*_🍕രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആപത്ത്_*



സ്‌നാക്ക്‌സ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് സ്‌നാക്ക്‌സ് കഴിക്കുന്ന ശീലം ഒട്ടും നല്ലതല്ല എന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. രാത്രി വലിച്ചുവാരി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

_● പാസ്ത_


പാസ്ത ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ വിശക്കുമ്പോള്‍ നമ്മള്‍ ആദ്യം പോയി ഉണ്ടാക്കുന്നതും പാസ്ത തന്നെ. ഉയര്‍ന്ന് ഗ്ലൈസെമിക് ഇന്‍ഡക്സ് ഉള്ള പാസ്ത ധാരാളം എണ്ണയും വെണ്ണയും ചേര്‍ത്താണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. പാസ്ത, ചര്‍മത്തിന് നല്ലതല്ല. മുഖക്കുരുവും സൗന്ദര്യ പ്രശ്നങ്ങളും ഉണ്ടാക്കും. പാസ്തയില്‍ അടങ്ങിയിട്ടുള്ള കൃത്രിമ പദാര്‍ത്ഥങ്ങള്‍ കുട്ടികളില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങളും ആസ്തമ പോലുള്ള രോഗങ്ങളും വരുത്തും. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരിക്കലും പാസ്ത കഴിക്കാന്‍ പാടില്ല. ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറും. ഇത് അമിത വണ്ണം, കൊളസ്ട്രോള്‍ എന്നിവയ്ക്ക് കാരണമാകും.

_● പിസ_


രാത്രിയില്‍ പിസ കഴിച്ചാല്‍ അസിഡിറ്റി പ്രശ്‌നമുണ്ടാക്കും ഭക്ഷണങ്ങളിലൊന്നാണ് പിസ.രാത്രിയില്‍ പിസ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

_● ഡാര്‍ക്ക് ചോക്ലേറ്റ്_


രാത്രി സമയങ്ങളില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ ഉറക്കക്കുറവ് ഉണ്ടാക്കുന്നു. കാഫീന്‍ ധാരാളം അടങ്ങിയതിനാല്‍ ശരീരഭാരം കൂടാനും സാധ്യത കൂടുതലാണ്.

_● പ്രോസസ്ഡ് മീറ്റ്_


സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്‌ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇറച്ചിയുടെ അമിത ഉപയോഗം വന്‍കുടലില്‍ ക്യാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. രുചിയില്‍ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകള്‍ ചേര്‍ത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. രാസചേരുവകള്‍ ചേര്‍ക്കുന്നത് ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.
       
      https://payskip.me/TBpvnjP

         *_••┈•✿❁❁♡♡♡❁❁✿ •┈••_*

Comments